ലോക പരിസ്ഥിതി ദിനത്തില്‍ ആശംസ നേര്‍ന്ന് വീഡിയോയുമായി മോഹൻലാല്‍.

ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. കൊവിഡിന്റെ പരിമിതികള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയും വിപുലമായ രീതിയിലാണ് കേരളത്തില്‍ ആചരണം നടക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ദിവസത്തെ പ്രത്യേകത വിവരിച്ച് രംഗത്ത് എത്തുന്നു. ലോക പരിസ്ഥിതി ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാലും.

ഒരു ചെറിയ വീഡിയോ സന്ദേശമാണ് മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നത്. ചെറിയ വാചകങ്ങളും വീഡിയോയില്‍ തുടക്കത്തില്‍ എഴുതി കാണിക്കുന്നു. അമ്മയാകുന്ന പ്രകൃതി, പരിശുദ്ധമായ ആകാശം, നാളേ‍യ്‍ക്കുള്ള കരുതല്‍, ഓരോ ജീവന്റെ തുടിപ്പും വിലപ്പെട്ടതാണ് എന്നുമാണ് എഴുതി കാണിക്കുന്നത്. പ്രകൃതിയെ അറിയൂ, പ്രകൃതിയോട് ഇണങ്ങൂ എന്ന് മോഹൻലാലിന്റെ ശബ്‍ദത്തില്‍ അവസാനം കേള്‍ക്കുകയും ചെയ്യാം.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

ഉദയ് കൃഷ്‍ണന്റെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണനാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സംവിധാനം ചെയ്യുന്നത്.