മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം മറ്റ് ഭാഷകളിലും റിലീസ് ചെയ്യും.

മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒട്ടനവധി പ്രത്യേകതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷമായിരിക്കും റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. സിനിമ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. മലയാളത്തില്‍ റിലീസ് ചെയ്യുന്നതിനോടൊപ്പമായിരിക്കും തമിഴ്, തെലുങ്ക് , കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുക. എന്നാല്‍ ഹിന്ദിയില്‍ ചിത്രം പിന്നീട് റിലീസ് ചെയ്യാനാണ് ആലോചനയെന്ന് പ്രിയദര്‍ശൻ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മധു, പ്രണവ് മോഹൻലാല്‍, പ്രഭു, മഞ്ജു വാര്യര്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.