മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എന്നാല്‍ ലോക്കേഷൻ ചിത്രങ്ങളിലെ മോഹൻലാലിന്റെ ശരീരവലിപ്പം പറഞ്ഞ് ചിലര്‍ പരിഹസിച്ചു. അതിനെല്ലാം ചുട്ടമറുപടിയുമായി മോഹൻലാലിന്റെ ഫിറ്റ്‍നെസ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

ഏത് സിനിമയിലായാലും മോഹൻലാലിന്റെ താളം എല്ലാവരും എടുത്തുപറയുന്നതാണ്. തടി കൂടിയെന്നതോ കുറഞ്ഞുവെന്നതോ പരിഗണിക്കാതെ കഥാപാത്രമായി മാറുന്ന താരമാണ് മോഹൻലാല്‍. ഫിറ്റ്‍നെസ്സില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുമുണ്ട്.  മോഹൻലാലിന്റെ ഫിറ്റ്നസ് വീഡിയോ മുമ്പും ശ്രദ്ധ നേടിയിട്ടുമുണ്ട്. പുതിയ വീഡിയോ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നാണ് ആരാധകര്‍ പറയുന്നത്.