മോഹൻലാല്‍ നായകനാകുന്ന  മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

മോഹൻലാല്‍ നായകനായി എത്തുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത. മോഹൻലാല്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ റിലീസ് തിയ്യതി അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിനു പുറമേ മഞ്ജു വാര്യര്‍, പ്രഭു, കല്യാണി പ്രിയദര്‍ശൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.