മോഹൻലാല്‍ നായകനാകുന്ന വൻ ബജറ്റ് ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞെന്നതാണ് പുതിയ റിപ്പോര്‍ട്ട്.  പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മരക്കാര്‍മാരില്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണവ് മോഹൻലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടിയിരിക്കുന്നത്. മഞ്ജു വാര്യര്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കല്യാണി പ്രിയദര്‍ശനും ചിത്രത്തിലുണ്ട്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്. ഹിന്ദി ഭാഷകളിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിന് എത്തും.