മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ ശ്രദ്ധിക്കേണ്ട രംഗങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകൻ.

വലിയ ഹൈപ്പുമായി എത്തിയ മോഹൻലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. എന്നാല്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. വൻ പരാജയമാകുകയും ചെയ്‍തു. ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ നടന്റെ വിവിധ ഭാവങ്ങള്‍ അമ്പരപ്പിക്കുകയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലൈക്കോട്ടൈ വാലിബനില്‍ മോഹൻലാലിനറെ ഇൻട്രോയ്‍ക്ക് തിയറ്ററുകള്‍ വിറക്കും എന്ന് ടിനു പാപ്പച്ചൻ റിലീസിന് മുന്നേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീടത് ഓവര്‍ ഹൈപ്പായി വ്യഖ്യാനിക്കപ്പെട്ടു. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Scroll to load tweet…

മലയാളത്തിന്റെ മോഹൻലാല്‍ അവതരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷണം നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് മോഹൻലാലിന്റെ ചിത്രത്തിലെ മാനറിസങ്ങള്‍ എന്നാണ് ഒരു ആരാധൻ ചൂണ്ടിക്കാട്ടുന്നത്. മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ വിവിധ ഫോട്ടോകള്‍ പങ്കുവെച്ച് ക്ലോസ് അപ്, ഇമോഷണല്‍, കോമഡി, റൊമാൻസ്, ആല്‍ക്കഹോള്‍, ആക്ഷൻ, മാസ് എന്നിങ്ങനെയുള്ള മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ഒരു ആരാധകൻ. മലയാളത്തിന്റെ മോഹൻലാലിനെ തന്നതിന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറയുന്നു ആരാധകൻ.

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതില്‍ സംശയങ്ങളുമുണ്ടായി. ഒടിടിയില്‍ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് ആരാധകര്‍ എത്തുകയും ചെയ്‍തു. മലൈക്കോട്ടൈ വാലിബിൻ ഒരു ക്ലാസിക് സിനിമാ കാഴ്‍ച ആണെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും പറയുന്നത്.

Read More: 'അത്ഭുതം സംഭവിക്കുന്നു', മൂന്നാം ഞായറാഴ്ച പ്രേമലു നേടിയ തുക, പിള്ളേര് വമ്പൻമാരെ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക