തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ ജെ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം

സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്, ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിത എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനീത വി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, അഞ്ചാം വാർഡ് മെമ്പർ അഞ്ജു ആദ്യ ക്ലാപ്പടിച്ചു. എം2ബി2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില, രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി, അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ, ഡെൻസി, അമൃത് പപ്പൻ തുടങ്ങിയവരും അഭിനയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എ എസ് ദിനേശ്, കെ ജെ ബോസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. സുഭാഷ് ചേർത്തല എഴുതിയ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു. എഡിറ്റർ- ജ്യോതിഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിമി സജീവ്, ആർട്ട്- ടി ജി ഗോപി, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റ്യൂംസ്- ബുസി ബി ജോൺ, കൊറിയോഗ്രാഫി- ഡോ. സുനിൽ നെല്ലായി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നസീർ ധർമ്മജൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ, സ്റ്റിൽസ്- സജീവ് മണപ്പുറം, ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടർ- ഷാലി അഞ്ജന, രാജി, രാജഗോപാൽ. ഡിസൈൻ-ആദിൽ, പി ആർ ഒ- അഞ്ജു അഷറഫ്.