മൊണാലിസ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ദില്ലി: ഒരു അഭിനേതാവിന്‍റെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഒരു രംഗത്തിന്‍റെ പെര്‍ഫക്ഷന് വേണ്ടി അവര്‍ സഹിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ല. ആ സഹനത്തിന്‍റെ ഒരു ചെറിയ അംശം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുയാണ് നടി മൊണാലിസ( അന്‍താര ബിസ്വാസ്) . ഭോജ്പൂരി സിനിമകളിലൂടെയും ടി വി ഷോകളിലൂടെയും ആരാധകര്‍ ഏറെയുള്ള നടിയാണ് മൊണാലിസ.

മൊണാലിസ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മൊണാലിസയുടെ ഏറ്റവും പുതിയ ടി വി ഷോയായ നിസാറിലെ ഒരു ചിത്രീകണ രംഗമാണ് ആരാധകരെ ഞെട്ടിച്ചത്. മരത്തിന്‍റെ മുകളില്‍ നിന്നുള്ള ഒരു അതിസാഹസിക രംഗമാണിത്. ദുഷ്ട ശക്തിയായ മോഹന എന്ന കഥാപാതത്തെയാണ് മൊണാലിസ നിസാറില്‍ അവതരിപ്പിക്കുന്നത്.

വീഡിയോ കണ്ട് ആരാധകര്‍ കണ്ണുതള്ളിയെന്ന് തന്നെ പറയാം. മൊണാലിസയെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ എത്തിയിരിക്കുന്നത്. ബിഗ് ബോസ് 10 ലും മൊണാലിസ സജീവ സാന്നിധ്യമായിരുന്നു. തന്‍റെ ദീര്‍ഘ കാലത്തെ കാമുകനായിരുന്ന വിക്രാന്ത് സിംഗ് രജ്പൂത്തിനെ ബിഗ് ബോസ് ഹൗസില്‍ വച്ചാണ് മൊണാലിസ വിവാഹം ചെയ്തത്.

View post on Instagram