നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മൂത്തോൻ. ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടു.

കണ്ണാടിക്ക് മുമ്പില്‍ നിന്നുള്ള നിവിൻ പോളിയുടെ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ആ രംഗത്തിലെ അഭിനയത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മറ്റൊരു യുവതാരത്തിനും അനുകരിക്കാൻ ആകാത്ത പ്രകടനമാണ് നിവിൻ പോളിയുടേത് എന്ന് ആരാധകര്‍ പറയുന്നു. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.