ഏഴാം സ്ഥാനത്ത് സായ് പല്ലവിയാണ്.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. മെയ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. ജനപ്രീതിയില്‍ വീണ്ടും ഒന്നാമത് മലയാളികളുടെയും പ്രിയ താരമായ തെന്നിന്ത്യൻ നടി സാമന്തയാണ്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി വീണ്ടും മറികടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള താരം ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് തെന്നിന്ത്യയില്‍ നിന്നുള്ള മുൻനിര താരം രശ്‍മിക മന്ദാനയാണ്. തൊട്ടു പിന്നില്‍ തെന്നിന്ത്യൻ താരം കാജല്‍ അഗര്‍വാളാണ്.

തെന്നിന്ത്യയുടെ പ്രിയ താരവും മലയാളിയുമായ നയൻതാര ആറാം സ്ഥാനത്തേയ്‍ക്ക് മുന്നേറി. ഏഴാം സ്ഥാനത്ത് സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

തൊട്ടുപിന്നാലെ കൃതി സനോണും പട്ടികയില്‍ ഇടംനേടിയപ്പോള്‍ ഒമ്പതാമത് തമിഴ് താരം തൃഷയും പത്താമത് കത്രീന കൈഫും എത്തി. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും നാല് ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക