Asianet News MalayalamAsianet News Malayalam

സല്‍മാൻ ഖാന് സ്ഥാനം നഷ്‍ടമായി, ആരാണ് ഒന്നാമൻ?, ആ നായകൻമാര്‍ പട്ടികയില്‍

ആരാണ് ജനപ്രീതിയില്‍ മുന്നില്‍?.

Most Popular Hindi male bollywood actors March list out hrk
Author
First Published Apr 12, 2024, 1:17 PM IST

മാര്‍ച്ചില്‍ കൂടുതല്‍ ജനപ്രീതിയുള്ള ബോളിവുഡ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. കള്‍സള്‍ട്ടിംഗ് സ്ഥാനമായ ഓര്‍മാക്സ് മീഡിയയാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ബോളിവുഡില്‍ ജനപ്രീതിയില്‍ ഒന്നാമത് ഷാരൂഖാണ്. രണ്ടാം സ്ഥാനത്ത് ഹൃത്വിക്കും തുടരുന്നു.

ഷാരൂഖ് ഖാന്റേതായി ഡങ്കി സിനിമയാണ് ഒടുവില്‍ റിലീസ് ചെയ്‍തത്. മാര്‍ച്ചിലൊന്നും റിലീസുണ്ടായില്ലെങ്കിലും സാമൂഹ്യ മാധ്യമത്തിലടക്കം താരം ഇടപെടുന്നതിനാലാണ് ജനപ്രീതിയില്‍ മുന്നിലെത്താൻ സഹായകരമായത്. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനും ശ്രദ്ധയാകര്‍ഷിക്കാനും ബോളിവുഡ് താരം ഷാരൂഖ് ഖാന് കഴിയാറുണ്ടെതും വാസ്‍തവമാണ്. ബോളിവുഡില്‍ ആരാധകരുടെ എണ്ണത്തിലും മുൻനിരയിലുള്ള താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ആദ്യം സ്വീകരിക്കപ്പെട്ടിരുന്നില്ല. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പിന്നീട് സ്വീകരിക്കപ്പെട്ട ബോളിവുഡ് ചിത്രം ഡങ്കി മികച്ച വിജയം നേടുന്നതാണ് കളക്ഷൻ കണക്കുകളില്‍ നിന്ന് ബോധ്യമായത്.

രണ്ടാം സ്ഥാനം ഹൃത്വിക് നിലനിര്‍ത്തി. ഹൃത്വിക് റോഷന്റേതായി ഫൈറ്റര്‍ സിനിമയാണ് ഒടുവില്‍ റിലീസായത്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റേതായി എത്തിയ ചിത്രം വമ്പൻ വിജയം നേടിയിരുന്നു എന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറാണ് താരങ്ങളുടെ പട്ടികയിലുള്ളത്.

ഫെബ്രുവരിയില്‍ മൂന്നാമതായിരുന്ന സല്‍മാൻ ഖാന് താരങ്ങളുടെ പട്ടികയില്‍ ഒരു സ്ഥാനം നഷ്‍ടപ്പെട്ടു. രണ്‍ബിര്‍ കപൂര്‍ തൊട്ടുപിന്നിലുണ്ട് എന്നാണ് താരങ്ങളുടെ പട്ടികയില്‍ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഷാഹിദ് കപൂര്‍ ആറാമതുള്ള ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ യോദ്ധ സിദ്ധാര്‍ഥ് മല്‍ഹോത്ര തൊട്ടുപിന്നിലുണ്ട്. രണ്‍വീര്‍ സിംഗ് അടുത്ത സ്ഥാനത്തെത്തിയപ്പോള്‍ താരങ്ങളില്‍ ജനപ്രീതിയില്‍ അജയ് ദേവ്‍ഗണ്‍ ഒമ്പതാമതും പത്താമത് ആമിര്‍ ഖാനുമാണ്.

Read More: ആരാണ് ഓപ്പണിംഗില്‍ ഒന്നാമൻ?, വര്‍ഷങ്ങള്‍ക്ക് ശേഷമോ, ആവേശമോ?, റിലീസിന് നേടിയതിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios