ജനപ്രീതിയില്‍ മുന്നിലുള്ള ആദ്യ 10 താരങ്ങളുടെ പട്ടിക.

മലയാളികളുടെയും പ്രിയ നടിയാണ് സാമന്ത. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലെ നിലപാടുകള്‍ കൊണ്ടും വൻ ഹിറ്റ് പടങ്ങളിലെ നായികാ വേഷം കൊണ്ടും മലയാളികള്‍ക്കും ചിരപരിതമാണ് സാമന്തയെ. ഓര്‍മാക്സ് മീഡിയ പുറത്തിറങ്ങുന്ന ജനപ്രീതിയുള്ള നായികാ താരങ്ങളുടെ പട്ടികയില്‍ കുറേക്കാലങ്ങളായി ഒന്നാം സ്ഥാനത്തുമായിരുന്നു സാമന്ത. എന്നാല്‍ ഏപ്രില്‍ മാസത്തെ പട്ടികയില്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് സാമന്ത.

Add Asianetnews as a Preferred SourcegooglePreferred

ബോളിവുഡ് നടി ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്. മാര്‍ച്ച് മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആലിയ ഭട്ട്. ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തുമെത്തി. നാലാം സ്ഥാനത്ത് തെന്നിന്ത്യയിലെ മുൻനിര താരം രശ്‍മിക മന്ദാനയും തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളുമാണ്.

തെന്നിന്ത്യയുടെ പ്രിയ താരം സായ് പല്ലവി ആറാമത് എത്തി. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

ഏഴാമത് മലയാളിയായ തെന്നിന്ത്യൻ സൂപ്പര്‍ താരം നയൻതാരയാണ്. തൊട്ടുപിന്നാലെ തെന്നിന്ത്യൻ താരം ശ്രീലീലയും പട്ടികയില്‍ ഇടംനേടിയപ്പോള്‍ ഒമ്പതാമത് കൃതി സനോണും പത്താമത് തൃഷയും എത്തി. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും മൂന്ന് ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക