ബോളിവുഡ് ചിത്രങ്ങളാണ് മുന്നില്‍

സോഷ്യല്‍ മീഡിയ സമൂഹത്തിന്‍റെ അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കാലമാണ് ഇത്. സിനിമകളെ സംബന്ധിച്ച് അവയുടെ വിജയപരാജയങ്ങളില്‍ ഈ സ്വാധീനം പ്രകടമാണ്. വൈഡ് റിലീസിംഗ് കൂടി വന്നതോടെ സിനിമകളുടെ റിലീസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ അണിയറക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. ഇപ്പോഴിതാ ഈ വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ അടക്കം ബോളിവുഡ് ചിത്രങ്ങളാണ് മുന്നില്‍. തെന്നിന്ത്യന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകരുടെ എണ്ണത്തിലെ വ്യത്യാസം തന്നെ ഇതിന് കാരണം. എന്നിരിക്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്.

ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ഇന്ത്യന്‍ സിനിമകള്‍

1. പഠാന്‍

2. കിസി കാ ഭായ് കിസി കി ജാന്‍

3. ദി കേരള സ്റ്റോറി

4. തൂ ഝൂടി മേ മക്കാര്‍

5. മിഷന്‍ മജ്നു

6. ചോര്‍ നികാല്‍ കെ ഭാഗ

7. ബ്ലഡി ഡാഡി

8. സിര്‍ഫ് ഏക് ബന്ദാ കാഫി ഹേ

9. വാരിസ്

10. പൊന്നിയിന്‍ സെല്‍വന്‍ 2

Scroll to load tweet…

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1050 കോടിയില്‍ ഏറെയാണ് ചിത്രം നേടിയത്. ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് കൂടിയായി മാറി ഈ ചിത്രം.

ALSO READ : 'ബജറ്റ് 10 കോടി, സിനിമയിലും അവര്‍ സാ​ഗറും ജുനൈസും'; അടുത്ത പ്രോജക്റ്റിനെക്കുറിച്ച് അഖില്‍ മാരാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം