ആരാണ് മലയാള നായകൻമാരില്‍ ഒന്നാമൻ?.
ഡിസംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള പുരുഷ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയോ പുറത്തുവിട്ടു. ഒന്നാം സ്ഥാനത്ത് വീണ്ടും മോഹൻലാലെത്തിയെന്നതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേക. മമ്മൂട്ടി രണ്ടാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പട്ടു. മൂന്നാമത് ടൊവിനോ തോമസാണ്.
ആദ്യമായി മമ്മൂട്ടി ഒന്നാമതെത്തിയത് നവംബറിലായിരുന്നു. കാതലടക്കമുള്ള നിരവധി വേറിട്ട ചിത്രങ്ങളില്‍ മമ്മൂട്ടി തിളങ്ങിയപ്പോള്‍ മോഹൻലാലിന് ഒന്നാം സ്ഥാനം നഷ്‍ടമാകുകയായിരുന്നു. അതിന് ഒറ്റ മാസമേ ആയുസ്സുണ്ടായുള്ളൂ. നേരിന്റെ വമ്പൻ വിജയത്തിലൂടെ വൻ തിരിച്ചവരവ് നടത്തിയയ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍ ഒന്നാം സ്ഥാനത്തേയ്‍ക്ക് തിരിച്ച് എത്തിക്കുകയാണ് എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്താകുന്നത്.
നേര് ആഗോളതലത്തില്‍ ആകെ 80 കോടി രൂപയിലധികം നേടിയപ്പോള്‍ മോഹൻലാലിന് ബോക്സ് ഓഫീസിലെ തന്റെ സ്ഥാനം വീണ്ടെടുക്കാനായി എന്ന് മാത്രമല്ല ജനപ്രീതിയിലും പഴയ പ്രതാപത്തിലെത്താനായി. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ തിളങ്ങിയപ്പോള്‍ ചര്‍ച്ചകളില്‍ നിറയാനും അദ്ദേഹത്തിനായി. താരഭാരം വെടിഞ്ഞ് നടനെന്ന നിലയില്‍ ചിത്രത്തില്‍ മോഹൻലാലിന് മികവ് പ്രകടിപ്പിക്കാനായി എന്നതാണ് ആരാധകരെ സന്തോഷിിപ്പിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫിനറെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനമപ്പുറമുള്ള വിജയമായി മാറി. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. മോഹൻലാലിന്റെ നേര് കുതിപ്പ് തുടരുന്നതിനാല്‍ ഇനിയും നേട്ടമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ. നേരിലൂടെ മോഹൻലാല്‍ ആറാം 50 കോടി ക്ലബും നേടിയിരുന്നു.
മൂന്നാം സ്ഥാനത്ത് ടൊവിനോയ്‍ക്ക് തുടരാനാകുന്നുവെന്നും താരങ്ങളുടെ പുതിയ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു. പ്രകടനത്തില്‍ എന്നും വിസ്‍മയിപ്പിക്കുന്ന ഫഹദാണ് താരങ്ങളില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദുല്‍ഖറാണ് ഡിസംബര്‍ മാസത്തില്‍ അഞ്ചാമത്.
Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ
