നാലാമത് ടൊവീനോയും അഞ്ചാമത് പൃഥ്വിരാജും

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളത്തിലെ നായക നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. ആദ്യസ്ഥാനത്ത് മോഹന്‍ലാലും (Mohanlal) രണ്ടാമത് മമ്മൂട്ടിയുമാണ് (Mammootty) പട്ടികയില്‍. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും. ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണിത്.

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നടന്മാര്‍

1. മോഹന്‍ലാല്‍

2. മമ്മൂട്ടി

3. ഫഹദ് ഫാസില്‍

4. ടൊവീനോ തോമസ്

5. പൃഥ്വിരാജ് സുകുമാരന്‍

6. ദുല്‍ഖര്‍ സല്‍മാന്‍

7. ദിലീപ്

8. ആസിഫ് അലി

9. നിവിന്‍ പോളി

10. ഷെയ്ന്‍ നിഗം

Scroll to load tweet…

വലിയ പ്രീ-റിലീസ് ഹൈപ്പ് സൃഷ്‍ടിച്ചെത്തിയ മരക്കാര്‍ ആയിരുന്നു മോഹന്‍ലാലിന്‍റെ കഴിഞ്ഞ വര്‍ഷത്തെ അവസാന റിലീസ്. ഡിസംബര്‍ 2ന് തിയറ്റര്‍ റിലീസ് ആയിരുന്നു ഈ ചിത്രം. ലൂസിഫറിനു ശേഷം പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബ്രോ ഡാഡിയാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ മോഹന്‍ലാല്‍ ചിത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തിലെത്തുന്ന ആറാട്ട് ആണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. ഫെബ്രുവരി 18 റിലീസ് ആണ് ചിത്രം.

അതേസമയം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് അമല്‍ നീരദിന്‍റെ ഭീഷ്‍മ പര്‍വ്വമാണ്. ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസമെത്തിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ സൃഷ്‍ടിച്ച ആവേശം ഇപ്പോഴും തുടരുകയാണ്. മാര്‍ച്ച് 3 റിലീസ് ആണ് ചിത്രം. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, കെ മധു- എസ് എന്‍ സ്വാമി ടീമിന്‍റെ സിബിഐ 5, നെറ്റ്ഫ്ലിക്സിന്‍റെ എംടി വാസുദേവന്‍ നായര്‍ ആന്തോളജിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍.