Asianet News MalayalamAsianet News Malayalam

ഒന്നാം സ്ഥാനത്തിന് ചലനമില്ല, രണ്ടാമതാര്? ജനപ്രീതിയില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള ബോളിവുഡ് താരങ്ങള്‍

നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റ്

Most popular male Hindi film stars november 2023 shah rukh khan salman khan akshay kumar hrithik roshan ranbir kapoor nsn
Author
First Published Dec 12, 2023, 2:55 PM IST

ഇന്ത്യന്‍ മുഖ്യധാരാ സിനിമ എന്നുപറഞ്ഞാല്‍ വിദേശികളെ സംബന്ധിച്ച് ബോളിവുഡ് എന്നായിരുന്നു അര്‍ഥം, അടുത്ത കാലം വരെ. എന്നാല്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമകളും വിദേശ മാര്‍ക്കറ്റുകളില്‍ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നിരിക്കിലും ബോളിവുഡിന്‍റെ ഗ്ലാമര്‍ പൊയ്പ്പോയിട്ടില്ല. ഇന്നും പോസിറ്റീവ് അഭിപ്രായം വന്നാല്‍ ഒരു ബോളിവുഡ് സിനിമ നേടുന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ പ്രയാസപ്പെടും. സിനിമകള്‍ ഭാഷാതീതമായി സ്വീകരിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ കാലത്ത് ഹിന്ദി ചിത്രങ്ങളുടെ തെന്നിന്ത്യന്‍ സ്വീകാര്യതയിലും മാറ്റം വന്നിട്ടുണ്ട്. ഷാരൂഖ് ചിത്രങ്ങളും അടുത്തിടെയെത്തിയ രണ്‍ബീര്‍ കപൂറിന്‍റെ അനിമലുമൊക്കെ കേരളത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. ഹിന്ദി നായകന്മാരുടെ ജനപ്രിയ ലിസ്റ്റ് ആണ് ചുവടെ. 

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റ് ആണ് ഇത്. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കിയ ഒന്ന് മുതല്‍ പത്ത് വരെ സ്ഥാനങ്ങളാണ് പട്ടികയില്‍. ഒന്നാം സ്ഥാനം സംശയലേശമില്ലാതെ കിംഗ് ഖാന്‍, ഖാരൂഖ് ഖാന് തന്നെ. രണ്ടാം സ്ഥാനം ആര്‍ക്ക് എന്നതാണ് ചോദ്യം. ഖാന്‍ ത്രയങ്ങളില്‍ സമീപകാലത്ത് ടൈഗര്‍ 3 ലൂടെ ഭേദപ്പെട്ട കളക്ഷന്‍ നേടിയ സല്‍മാന്‍ ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറും.

അനിമലിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രണ്‍ബീര്‍ കപൂര്‍ ആണ് നാലാമത്. അഞ്ചാമത് ഹൃത്വിക് റോഷന്‍ ആണ്. അദ്ദേഹം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രം ഫൈറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. രണ്‍വീര്‍ സിംഗ് ആണ് ആറാമത്. ഏറെക്കാലമായി വിജയങ്ങള്‍ ഇല്ലാത്ത ആമിര്‍ ഖാന്‍ ഏഴാമതും കാര്‍ത്തിക് ആര്യന്‍ എട്ടാമതുമാണ്. ഒന്‍പതാം സ്ഥാനത്ത് അജയ് ദേവ്‍ഗണും പത്താം സ്ഥാനത്ത് സിദ്ധാര്‍ഥ് മല്‍ഹോത്രയും.

ALSO READ : 'ആള്‍ക്കൂട്ടമുള്ള സെറ്റില്‍ ലാല്‍ എന്‍റെ കൈ പിടിക്കും, മമ്മൂക്ക മറ്റൊന്നാണ് ചോദിക്കുക'; രഞ്ജിത്ത് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios