Asianet News MalayalamAsianet News Malayalam

'ലൂസിഫര്‍' തെലുങ്കില്‍ എത്തുന്നത് 'ഗോഡ് ഫാദറായി'; മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

കഴിഞ്ഞ പന്ത്രാണ്ടാം തീയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ ആവേശത്തിലാണ്. 

motion poster of god father lucifer remake
Author
Hyderabad, First Published Aug 21, 2021, 6:45 PM IST

ഹൈദരാബാദ്: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകൻ ചിരഞ്‍ജീവിയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു ഗോഡ് ഫാദര്‍ എന്നാണ് ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിന്‍റെ പേര്. തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനവും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. 

കഴിഞ്ഞ പന്ത്രാണ്ടാം തീയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ ആവേശത്തിലാണ്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്‍ജീവി തന്നെ അറിയിച്ചിരുന്നു. 

ചിരഞ്‍ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  ചിരഞ്‍ജീവി നായകനാകുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്  സിനിമയില്‍ നയൻതാരയാണ് നായിക. സൂപ്പര്‍ഗുഡ് ഫിലിംസുമായി ചേര്‍ന്നാണ് നിര്‍മ്മാണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios