മൗനി റോയ്‍യുടെ ലഹങ്കയുടെ  വില ചര്‍ച്ചയാകുന്നു.

ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള താരമാണ് മൗനി റോയ്. സാമൂഹ്യ മാധ്യമങ്ങളിലും മൗനി റോയ് സജീവമായി ഇടപെടാറുണ്ട്. മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മൗനി റോയ് ധരിച്ച പുതിയ വസ്‌‍ത്രത്തിന്റെ വിലയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

എമറാൾഡ് ഗ്രീൻ നിറത്തിലെ ലഹങ്കയണിഞ്ഞുള്ള ഫോട്ടോയാണ് മൗനി റോയ് പങ്കുവെച്ചിരിക്കുന്നത്. പച്ചക്കല്ലുകൾ പതിപ്പിച്ച മാല മാത്രമാണ് ആഭരണമായി മൗനി ധരിച്ചിരിക്കുന്നത്. 2,25,000 രൂപയാണ് മൗനി റോയ് ധരിച്ച ലഹങ്കയുടെ വില. എന്തായാലും മൗനി റോയ്‍യുടെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

ബ്രഹ്മാസ്‍ത്ര എന്ന ചിത്രമാണ് മൗനിയുടേതായി പുറത്തുവരാനുള്ളത്. 

രൺബീറും ആലിയയുമാണ് ബ്രഹ്മാസ്‍ത്രയില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.