സീരിയൽ ക്യാമറാമാനായിരുന്ന അരുണിനെയാണ് പാർവതി വിവാഹം ചെയ്‍തത്.

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാർവതിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. പാർവതി ഒളിച്ചോടി വിവാഹം ചെയ്തത് സീരിയൽ രംഗത്ത് വലിയ വാർത്തയായിരുന്നു. സീരിയൽ ക്യാമറാമാനായിരുന്ന അരുണിനെയാണ് പാർവതി വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വേർപിരിയുകയും ചെയ്തു. ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് മൃദുല ഇപ്പോൾ.

Add Asianetnews as a Preferred SourcegooglePreferred

''അനിയത്തിയുടെ വിവാഹത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ചീത്ത വിളികൾ കേ‍ട്ടത് ഞാനാണ്. അന്ന് വന്ന കമന്റുകൾ എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സീരിയൽ രംഗത്ത് വന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം നടന്നത്. എന്റെ കല്യാണത്തിന് മുമ്പായിരുന്നു അത്. അവൾക്ക് അധികം ഇത്തരം കമന്റുകളൊന്നും ഫെയ്സ് ചെയ്യേണ്ടി വന്നിട്ടില്ല. ചില സംവിധായകരും ആർട്ടിസ്റ്റുകളും ക്യാമറമാൻന്മാരും എല്ലാം ഞാൻ എന്തോ തെറ്റ് ചെയ്തതുപോലെയാണ് എന്നോട് പെരുമാറിയത്. ആ സമയത്ത് ഞാൻ ഒരുപാട് വിഷമിച്ച് കരഞ്ഞു. ഞാൻ അല്ലല്ലോ ചെയ്തത് ഇവർ എന്തിനെ എന്നെ കളിയാക്കി സംസാരിക്കുന്നതെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്.

ആ സംഭവം കഴിഞ്ഞശേഷം ഒരാൾ എന്നോട് വന്ന് പറഞ്ഞു, കല്യാണമൊക്കെ കഴിഞ്ഞല്ലോ എപ്പോഴാണ് ചിലവ് ചെയ്യുന്നതെന്ന്. ആരുടെ കല്യാണമാണ് കഴിഞ്ഞതെന്ന് ഞാൻ ചോദിച്ചു. നിങ്ങളുടെ കുടുംബത്തിലെ കല്യാണമല്ലേ നടന്നതെന്ന് അയാൾ പറഞ്ഞു. ആ സമയത്ത് ഞാൻ അനിയത്തിയുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എല്ലാവർക്കും നടന്ന സംഭവവും പ്രശ്നങ്ങളു അറിയാം. എന്നിട്ടാണ് എന്നോട് അങ്ങനൊരു ചോദ്യം ചോദിച്ചത്. പാർവതി ആ ബന്ധം അവസാനിപ്പിച്ച് തിരിച്ച് ഞങ്ങളുടെ വീട്ടിലേക്ക് വന്ന സമയത്ത് അവൾക്ക് പിന്തുണ നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. അപ്പോൾ അവൾക്കൊപ്പം ഞങ്ങൾ നിന്നു'', മൃദുല അഭിമുഖത്തിൽ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക