മൃദുല്‍ നായര്‍ ആണ് ഇൻസ്റ്റാഗ്രാമം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ ശ്രദ്ധേയരായ യുവ താരങ്ങള്‍ അഭിനയിക്കുന്ന വെബ്‍സീരിസ് പ്രദര്‍ശനത്തിന് എത്തുന്നു. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാം ഉടൻ 'നീ സ്‍ട്രീമില്‍' പ്രദര്‍ശനത്തിന് എത്തും. കൃത്യമായ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വെബ്‍സീരിസിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുണ്ട്. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ദീപക് പറമ്പോല്‍, ഗണപതി, ബാലു വര്‍ഗീസ്, സാനിയ ഇയപ്പൻ തുടങ്ങി ഒട്ടേറെ താരഹ്ങല്‍ ചിത്രത്തില്‍ ഉണ്ട്. ബിടെക് എന്ന സിനിമ ചെയ്‍ത സംവിധായകനാണ് മൃദുല്‍ നായര്‍. മൃദുല്‍ നായരുടെ സംവിധാനത്തില്‍ എത്തുന്ന വെബ്‍സീരിസും സിനിമ പോലെ തന്നെയാണ് പ്രദര്‍ശനത്തിന് എത്താനിരിക്കുന്നത്.

അർജുൻ ജെയിംസ്, പവി കെ പവൻ, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ഛായാഗ്രഹണം.

രാമകൃഷ്‍ണ കുളൂരും മൃദുൽ നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.