Asianet News MalayalamAsianet News Malayalam

ധ്വനിമോളുടെ കാതുകുത്ത്, കണ്ണ് നിറഞ്ഞ് യുവയും മൃദുലയും

മകള്‍ ധ്വനിയുടെ കാതുകുത്ത് വീഡിയോ പങ്കുവെച്ച് മൃദുലയും യുവയും.

Mrudula Murali and Yuva Krishna share Dhwani video
Author
First Published Dec 5, 2022, 10:52 AM IST

പ്രേക്ഷകരുടെ ഇഷ്‍ട താര ജോഡികളാണ് മൃദുലയും നടൻ യുവ കൃഷ്‍ണയും. മിനിസ്‌ക്രീനിലെ താരങ്ങൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ പ്രേക്ഷകരും അത് ഏറ്റെടുത്തിരുന്നു. യുട്യൂബ് ചാനലിലൂടെ സജീവമാണ് ഇരുവരും. ഇപ്പോഴിതാ, ഇവരുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയും ശ്രദ്ധനേടുകയാണ്.

മകൾ ധ്വനിയുടെ കാത് കുത്തലിന്റെ വിശേഷങ്ങളാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. വാവക്ക് കാത് കുത്താൻ പോയപ്പോൾ അമ്മക്ക് തോന്നിയ ഒരാഗ്രഹം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധ്വനിയുടെ അപ്പൂപ്പന്റേയും അമ്മൂമ്മയുടെയുമൊക്കെ ഒപ്പമാണ് കാത് കുത്താൻ പോകുന്നത്. കുഞ്ഞിന്റെ കാത് കുത്തല്‍ വിശേഷങ്ങള്‍ യുവയാണ് പങ്കുവയ്‍ക്കുന്നത്.

കാത് കുത്തുന്ന സമയത്ത് വാവയെ തന്നോട് കൈയ്യില്‍ വെക്കാനാണ് പറഞ്ഞിട്ടുള്ളത്. മൃദുലക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല. ഇഞ്ചക്ഷനെടുക്കുമ്പോള്‍ പോലും ഞാന്‍ മടിയില്‍ വെച്ചിട്ടില്ല. എങ്ങനെയാവുമെന്ന് അറിയില്ലെന്ന് യുവയും പറയുന്നുണ്ട്. കാത് കുത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ, എത്ര നേരം കരയും എന്നൊന്നും അറിയില്ല. ഇരുവരും പറയുന്നുണ്ട്. മൃദുലയുടെ സഹോദരിയും ജ്വല്ലറിയിലേക്ക് എത്തിയിരുന്നു. ധ്വനിക്ക് കമ്മല്‍ വാങ്ങിക്കുന്നതിനിടെ മൃദുലയും ചെറിയ പർച്ചേസുകൾ നടത്തുന്നത് വിഡിയോയിലുണ്ട്.

കാത് കുത്തുന്ന സമയം യുവയാണ് ധ്വനിയെ പിടിച്ചത്. മകൾക്ക് കാത് കുത്തുന്ന സമയത്ത് മൃദുല കണ്ണുകളടച്ച് തിരിഞ്ഞു നിൽക്കുകയായിരുന്നു. ധ്വനിയുടെ കരച്ചിലിനിടെ യുവയുടെയും കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം. ആദ്യത്തെ കരച്ചിൽ മാറ്റിയാണ് രണ്ടാമത്തെ കാത് കുത്തിയത്. എന്നാൽ കുത്തി കഴിഞ്ഞ് ധ്വനി നല്ല മിടുക്കി കുട്ടി ആയിരിക്കുന്നതും വിഡിയോയിൽ കാണാം. ഇപ്പോൾ മൃദുലയ്‍ക്കും യുവയ്‍ക്കുമുള്ളതിനേക്കാള്‍ ഫാൻസ്‌ ധ്വനിമോൾക്ക് തന്നെയാണ്. ധ്വനിയുടെ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർ കൂടുതലായി ആഗ്രഹിക്കുന്നതെന്നും ഇവരുടെ വീഡിയോയ്ക്ക് വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാണ്.

Read More: 'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Follow Us:
Download App:
  • android
  • ios