Asianet News MalayalamAsianet News Malayalam

'ഒന്നിച്ചുള്ളപ്പോള്‍ ഞങ്ങള്‍ക്കത് സുവര്‍ണ നിമിഷം', യുവ കൃഷ്‍ണയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മൃദുല വിജയ്

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതരാകുകയാണ്.

Mrudula Vijay share her photo
Author
Kochi, First Published Jul 6, 2021, 3:14 PM IST

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതരാകുകയാണ്. വിവാഹ തിയതി ഇരുവരും തന്നെയാണ് അറിയിച്ചത്. ഇപോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.

യുവ കൃഷ്‍ണയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.  ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം എന്നാണ് മൃദുല വിജയ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്‍ണയുടേയും വിവാഹം.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.

സീരിയലിനു പുറമേ മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്‍ണ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios