സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പരിപാടിയിൽ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്.
തമിഴ് നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് മൃണാൾ താക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൃണാൽ താക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്.
മുംബൈയിൽ നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായതിന് ദിവസങ്ങൾക്ക് ശേഷം, ദേശീയ അവാർഡ് ജേതാവായ നടന്റെ സഹോദരിമാരെ മൃണാൽ താക്കൂർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷും മൃണാളും അടുപ്പത്തിലാണെന്ന് സംശയിക്കുന്നതായി ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പരിപാടിയിൽ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്.
ഓഗസ്റ്റ് 1 ന് നടന്ന മൃണാൽ താക്കൂറിന്റെ ജന്മദിന പാർട്ടിയിൽ ധനുഷ് പങ്കെടുത്തതായും പിന്നീട് റിപ്പോർട്ടുകൾ വന്നു. കഴിഞ്ഞ മാസം, ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്ക് മേന് വേണ്ടി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിൽ മൃണാൽ താക്കൂറും പങ്കെടുത്തു. അടുത്തിടെ ഒരു അഭിമുഖത്തിൽ, പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് ചില കാഴ്ചപ്പാടുണ്ടെന്ന് മൃണാൾ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലാണ് മൃണാൾ ഇപ്പോൾ കൂടുതൽ അഭിനയിക്കുന്നത്. അതേസമയം ഇരുവരും വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ ധനുഷോ മൃണാൽ താക്കൂറോ തങ്ങളുടെ ബന്ധത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ധനുഷ് മുമ്പ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. 18 വർഷത്തെ ഒരുമിച്ച ജീവിതത്തിനും രണ്ട് കുട്ടികൾക്കും ശേഷം, 2022 ഇരുവരും വേർപിരിഞ്ഞു.
