ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശമുണർത്തുന്ന 'മഡ്ഡി' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നടൻ വിജയ് സേതുപതിയുടെയും കന്നഡ താരം ശ്രീമുരളിയുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വേറിട്ട ദൃശ്യാനുഭവമായി ഒരുക്കുന്ന ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷൻ 4x4 മഡ് റേസിംഗ് സിനിമയാണിത്. ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Happy to share the official motion poster of MUDDY, INDIA’s FIRST MUD RACE MOVIE....

Posted by Vijay Sethupathi on Saturday, 20 February 2021

പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രത്തിൽ നായക, നായിക കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. പ്രധാനകഥാപാത്രങ്ങൾക്ക് പിന്നിൽ യഥാർത്ഥ റേസർമാരും അണിനിരക്കുന്നുണ്ട്. യഥാർത്ഥ മഡ് റേസ് അന്തരീക്ഷം ലഭിക്കാൻ പ്രഗഭൽ സിനിമയിൽ വിലയേറിയ പരിഷ്കരിച്ച വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷനു ചുറ്റമുളള ആളുകൾക്ക് യഥാർത്ഥ ഓഫ് റോഡ് 4X4 റേസ് എന്താണെന്ന് മനസ്സിലാക്കാൻ രണ്ട് ദിവസത്തേക്ക് ഒരു മഡ് റേസ് ഈവന്റ് നടത്തിയിരുന്നു. ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. 

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തരംഗമായ രവി ബാസുർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷാണ് എഡിറ്റിംഗ്. ഡോ. പ്രഗഭൽ ആണ് രചനയും മഡ് റെയ്സ് കോറിയോഗ്രഫിയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കെ.ജി. രതീഷിന്റേതാണ് ക്യാമറ. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, ഗിന്നസ് മനോജ്‌, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.