ജയിലര്‍ രണ്ടിന്റെ ചിത്രീകരണത്തിനാണ് രജനികാന്ത് കോഴിക്കോട് എത്തിയത്. 

ജയിലര്‍ രണ്ടിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തിയിരിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് രജനികാന്തിനെ സന്ദര്‍ശിച്ച ഫോട്ടോകളും പങ്കുവെച്ചു. നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” എന്ന ക്യാപ്ഷനോടെയാണ് റിയാസ് ഫോട്ടോകള്‍ പങ്കുവെച്ചത്. നഗരത്തിനടുത്ത് ചെറുവണ്ണൂരിനടുത്താണ് ചിത്രീകരണം നടക്കുന്നത്.

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

View post on Instagram

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ സംവിധായകൻ നെല്‍സണ്‍ പോയിരുന്നു. മോഹൻലാലിനെ ജയിലര്‍ രണ്ടിലേക്ക് ക്ഷണിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

കൂലിയാണ് രജനികാന്തിന്‍റേതായി ഒരുങ്ങുന്നൊരു ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, , റേബ മോണിക്ക ജോൺ എന്നിവരും ഉണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക