മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ദൃശ്യം 2 വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തില്‍ മുരളി ഗോപിയുടെ അഭിനയം വലിയ അഭിപ്രായം നേടിയിരിക്കുകയാണ്. തന്റെ ഫോട്ടോ മുരളി ഗോപി ഷെയര്‍ ചെയ്‍തിരിക്കുകയാണ്. മുരളി ഗോപിയുടെ അഭിനയം മികച്ചതാണ് എന്ന് എല്ലാവരും പറയുന്നു.

ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി അഭിനയിച്ചിരിക്കുന്നത്. ഇത് ഒരു യുദ്ധമാണ്. അയാൾ തുടങ്ങി വെച്ച യുദ്ധം. എല്ലാവരും അവരവരുടെ യുദ്ധങ്ങൾ ജയിച്ചു കാണാനാണാഗ്രഹിക്കുന്നത്, ഈ ഞാനും എന്ന മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ സംഭാഷണം വലിയ അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മുരളി ഗോപി തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ദൃശ്യം ഒന്ന് പോലെ തന്നെ രണ്ടാം ഭാഗവും മികച്ച അഭിപ്രായം നേടുകയാണ്.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത് തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തുമുണ്ട്.

ആദ്യ ഭാഗത്തുണ്ടായിരുന്ന കലാഭാവൻ ഷാജോണ്‍ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചിരുന്നില്ല.