Asianet News MalayalamAsianet News Malayalam

ചിമ്പുവിനായി പാടാനും തയ്യാറായി എ ആര്‍ റഹ്‍മാൻ, ഗാനത്തിനായി കാത്ത് ആരാധകര്‍

ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ പാടുന്നു.

 

Music director A R Rahman sings for Simbus Pathu Thala
Author
First Published Jan 23, 2023, 10:57 AM IST

ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്ത് തല'. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പത്തു തല'യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന 'പത്ത് തല'യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.  പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടീജെ അരുണാസലം എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ചിമ്പു നായകനാകുന്ന 'പത്ത് തല'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. 'പത്ത് തല'യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് 'പത്ത് തല'.

ചിമ്പു നായകനാകുന്ന പുതിയ ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാൻ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി സൂപ്പര്‍ഹീറോ ചിത്രം വരുന്നുവെന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: 'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു

Follow Us:
Download App:
  • android
  • ios