വിവാഹമോചനം നേടിയെന്ന് സംഗീത സംവിധായകൻ ഡി ഇമ്മൻ. 

തെന്നിന്ത്യയിലെ പ്രമുഖ സംഗീത സംവിധായകൻ ഡി ഇമ്മനും (D Imman) ഭാര്യ മോണിക്ക റിച്ചാര്‍ഡും വിവാഹബന്ധം വേര്‍പിരിഞ്ഞു. പരസ്‍പര സമ്മത പ്രകാരമാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. ഡി ഇമ്മൻ തന്നെയാണ് വിവാഹമോചിതനായ കാര്യം അറിയിച്ചത്. സ്വകാര്യത മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഡി ഇമ്മൻ അഭ്യര്‍ഥിക്കുന്നു.

എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സംഗീതത്തിന്റെ ആസ്വാദകരായ എല്ലാവര്‍ക്കും.. നിങ്ങള്‍ നല്‍കുന്ന പിന്തുണയ്‍ക്ക് ഞാൻ ആത്മാര്‍ഥമായി കടപ്പെട്ടിരിക്കുന്നു. ജീവിതം ഞങ്ങളെ വ്യത്യസ്‍ത വഴിയിലേക്ക് മാറ്റുന്നു. മോണിക്ക റിച്ചാര്‍ഡും ഞാനും നവംബര്‍ 2020 മുതല്‍ നിയമപരമായി വിവാഹമോചിതരായിരിക്കുന്നു, ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാൻ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ സ്‍നേഹത്തിനും പിന്തുണയ്‍ക്കും ഒരുപാട് നന്ദിയെന്നും ഡി ഇമ്മൻ സാമൂഹ്യമാധ്യമത്തില്‍ എഴുതുന്നു.

Scroll to load tweet…

ഡി ഇമ്മന്റെ ആദ്യ ചിത്രം തമിഴനാണ്. 20022ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലൂടെ ഡി ഇമ്മൻ തമിഴ് ചലച്ചിത്ര ഗാന ആസ്വാദകരുടെ പ്രിയങ്കരനാകുകയായിരുന്നു. ഡി ഇമ്മൻ മലയാള ചിത്രങ്ങളായ ഇസ്ര, വന്ദേമാതരം എന്നിവയ്‍ക്കും സംഗീത സംവിധാനം നിര്‍വഹിട്ടുണ്ട്. ഡി ഇമ്മൻ ഗായകൻ ആയും പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഡി ഇമ്മൻ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ തിരക്കുള്ള സംഗീത സംവിധായകനാണ് ഇന്ന്.

മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡും ഇമ്മൻ സ്വന്തമാക്കി. തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡും ഡി ഇമ്മനെ തേടിയെത്തിയിട്ടുണ്ട്. മഹേഷ് മഹാദേവൻ എന്ന സംഗീത സംവിധായകന് ഒപ്പം 15 വയസു മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഡി ഇമ്മൻ. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രമായ അണ്ണാത്തെയാണ് ഡി ഇമ്മൻ സംഗീതം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.