'My children haven’t seen me in a theatre. That’s why I want to do a film that gets a theatrical release' says Shilpa Shetty. മുൻപ് പല വലിയ പ്രോജക്റ്റുകളും വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും എന്നാൽ അതിൽ ഖേദമില്ലെന്നും ശില്പ ഷെട്ടി കൂട്ടിച്ചേർത്തു.
ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശില്പ ഷെട്ടി. നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ ശില്പ ഷെട്ടിയ്ക്ക് ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ മക്കൾ തന്നെ ഇതുവരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടില്ലെന്നും, മക്കൾക്ക് വേണ്ടിയാണ് സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹം തോന്നിയതെന്നും ശില്പ ഷെട്ടി പറയുന്നു.
"എന്റെ മക്കള്‍ എന്നെ ഇതുവരെ വലിയ സ്‌ക്രീനില്‍ കണ്ടിട്ടില്ല. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ട്. മക്കളായ സമിഷയും വിയാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ എന്റെ സിനിമകൾ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്, ബിഗ് സ്‌ക്രീനില്‍ വരാന്‍ താല്പര്യമുണ്ട്." ശില്പ ഷെട്ടി പറയുന്നു.
"പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന സിനിമ 2023-ല്‍ എന്റെ മകന്‍ വലിയ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നു. പല സിനിമകളും ചെയ്യാനുള്ള അവസരങ്ങള്‍ വന്നിരുന്നു. ചില സിനിമകളോട് ഞാൻ തന്നെ നോ പറഞ്ഞിട്ടുണ്ട് ' അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. ആ സിനിമകള്‍ പോലും ഞാന്‍ വേണ്ടെന്ന് വച്ചു, കാരണങ്ങള്‍ പലതാണ്. എന്നാൽ അതില്ലെങ്കിൽ പശ്ചാത്താപമില്ല." ശില്പ ഷെട്ടി കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു ശില്പ ഷെട്ടിയുടെ പ്രതികരണം.



