ഡിംസംബർ രണ്ടാം തിയതിയാണ് മരക്കാര്‍ തിയറ്ററുകളിൽ എത്തിയത്. 

രക്കാർ(Marakkar) പോലൊരു ബി​ഗ് ബജറ്റ് ചിത്രം ചെയ്യാൻ പ്രിയദർശനല്ലാതെ മലയാളത്തിൽ വേറെ ഏതു സംവിധായകനു സാധിക്കുമെന്ന് പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ(N.M. Badusha). ബാഹുബലി പോലുള്ള അന്യഭാഷാ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നമ്മൾ മലയാളത്തിലും അതുപോലെയുള്ള സിനിമകൾ സാധ്യമാകുമെന്ന് മനസ്സിലാക്കിയെന്നും ബാദുഷ കുറിക്കുന്നു. 

ബാദുഷയുടെ വാക്കുകൾ

മരക്കാർ കണ്ടു. അതിമനോഹരമായ ഒരു ചിത്രം. വിഷ്വലി ഇത്ര ഇംപാക്ട്ഫുൾ ആയ ഒരു ചിത്രം അടുത്ത കാലത്ത് കണ്ടിട്ടില്ല. ബാഹുബലി പോലുള്ള അന്യഭാഷാ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോൾ മനസിലാക്കി, മലയാളത്തിലും അതുപോലെയുള്ള സിനിമകൾ സാധ്യമാകുമെന്ന്. ഈ degrade ചെയ്യുന്നവരോട് ഒരു ചോദ്യം? ഇതുപോലൊരു സിനിമ ചെയ്യാൻ മലയാളത്തിൽ വേറെ ഏതു സംവിധായകനു സാധിക്കും , പ്രിയദർശനല്ലാതെ. അതിവിടെ സംഭവിച്ചിരിക്കുന്നു. പ്രിയൻ സാറിനും വലിയ റിസ്ക് ഏറ്റെടുത്ത ആൻറണി ചേട്ടനും ലാൽ സാറിനും അഭിനന്ദനങ്ങൾ.. മരക്കാർ എല്ലാവരും തിയേറ്ററിൽ തന്നെ കാണുക, degrade കാരെ അകറ്റി നിർത്തുക.

ഡിംസംബർ രണ്ടാം തിയതിയാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ആദ്യദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.