Asianet News MalayalamAsianet News Malayalam

'മാരാര്‍ പണം സമാഹരിക്കുന്നതാണെങ്കില്‍ അഴിമതിയാകും', വിവാദത്തില്‍ പ്രതികരിച്ച് എൻ എസ് മാധവൻ

ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ നടത്തിയ പ്രസ്‍താവനയില്‍ പൊലീസ് കേസെടുക്കുകയും ചെയ്‍തിട്ടുണ്ട്.

N S Madhavan against Akhil Marar statement hrk
Author
First Published Aug 4, 2024, 2:48 PM IST | Last Updated Aug 4, 2024, 2:48 PM IST

ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ ദുരിതാശ്വാശ നിധി സംബന്ധിച്ച് പറഞ്ഞ പ്രസ്‍താവന വിവാദമായിരുന്നു. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു അഖില്‍ മാരാര്‍. കൊച്ചി ഇൻഫോപാര്‍ക്ക് പൊലീസ് അഖിലിനെതിരെ കേസെടുക്കുകയും ചെയ്‍തിരുന്നു. വിഷയത്തില്‍ എൻ എസ് മാധവൻ പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയാണ്.

ദുരിതാശ്വാശ നിധിയിലേക്ക് പണം നല്‍കില്ലെന്നും ദുരന്തത്തില്‍ പെട്ടവര്‍ക്ക് വീടുവച്ച് നല്‍കും എന്നുമായിരുന്നു അഖില്‍ വ്യക്തമാക്കിയത്. മൂന്ന് വീടുകള്‍ വെച്ച് നല്‍കുമെന്ന് പറയുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ തനിക്ക് താല്‍പര്യമില്ല. പകരം മൂന്ന് വീട് വെച്ചുനല്‍കാൻ തങ്ങള്‍ തയ്യാറാണ്. അത് എന്റെ നാട്ില്‍ എന്ന് പറഞ്ഞത്, വസ്‍തു വിട്ട് നല്‍കാൻ എന്റെ ഒരു സുഹൃത്ത് തയ്യാറായത് കൊണ്ടും വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാൻ എന്റെ സുഹൃത്തിന്റെ കണ്‍സ്‍ട്രക്ഷൻ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേന കുറവായതു കൊണ്ടുമാണ്. സഖാക്കളുടെ അഭ്യര്‍ഥന മാനിച്ച് വയനാട്ടില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീടുവെച്ച് കൊടുക്കാം, അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്‍ടം ആയതു കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീടു നിര്‍മിച്ചു നല്‍കാം എന്നുമാണ് അഖില്‍ മാരാര്‍ വ്യക്തമാക്കിയത്.

ഇക്കാര്യത്തിലാണ് എൻ എസ് മാധവൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പണം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ഇല്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കുന്നത് ആണെങ്കില്‍ അത് അഴിമതിയായി തോന്നും. അദ്ദേഹത്തില്‍ പൊലീസിന്റെ കണ്ണ് വേണമെന്നും പറയുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. എക്സില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയത്. നിരവധിപ്പേര്‍ പ്രതികരണവുമായി എത്തുന്നുമുണ്ട്.

ഇ മെയിലിലൂടെ പരാതി ലഭിച്ചതിനാലാണ് അഖിലിനെതിരെ നിയമ നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അഖിലിനെതിരെ കേസെടുത്ത ഇൻഫോപാര്‍ക്ക് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഖിലും പ്രതികരണവുമായി എത്തിയിരുന്നു. മഹാരാജാവ് നീണാൻ വാഴട്ടേ എന്നാണ് അഖില്‍ എഴുതിയത്.

Read More: അത്ഭുതപ്പെടുത്തി രായൻ, കേരളത്തില്‍ നിന്ന് ഒരാഴ്‍ച നേടിയതിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios