ജൂണ്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം
ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത നടന്ന സംഭവം എന്ന ചിത്രം ഒടിടിയിലേക്ക്. ജൂണ്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഉടന്‍ എത്തും എന്നല്ലാതെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ജോണി ആന്റണി, സുധി കോപ്പ, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിർമ്മിക്കുന്നത് മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേർന്നാണ്. കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ, സംഗീതം അങ്കിത് മേനോൻ.
നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. എഡിറ്റർ സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ഗോപിനാഥ്.
