നസ്രിയ നായികയാകുന്ന ചിത്രത്തിന് വേണ്ടിയാണ് നദിയ മൊയ്‍തു ഡബ്ബ് ചെയ്‍തത് (Nadhiya Moidu).

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നദിയ മൊയ്‍തു. നായികയായും സഹ താരമായുമൊക്കെ വര്‍ഷങ്ങളായി സജീവമാണ് നദിയ മൊയ്‍തു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ നദിയ മൊയ്‍തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിന് ഡബ്ബ് ചെയ്‍തതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നദിയ മൊയ്‍തു (Nadhiya Moidu).

നാനി നായകനാകുന്ന ചിത്രം 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടിയാണ് നദിയ മൊയ്‍തു ആദ്യമായി തെലുങ്കില്‍ ഡബ്ബ് ചെയ്‍തത്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി ഒരു തെലുങ്ക് സിനിമയ്‍ക്ക് ഡബ്ബ് ചെയ്‍തതിന്റെ ആവേശത്തിലാണ് താനെന്ന് നദിയ മൊയ്‍തു പറയുന്നു. ആത്മവിശ്വാസം പകര്‍ന്നതിനും തനിക്ക് പിന്തുണ നല്‍കിയതിനും വിവേക് അത്രേയയോട് നന്ദി പറയുന്നുവെന്നും നദിയ മൊയ്‍തു എഴുതിയിരിക്കുന്നു.

View post on Instagram

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു. 

മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്നുവെന്ന പ്രത്യകതയുമുണ്ട്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

Read More : യൂട്യൂബ് സെലിബ്രിറ്റികളുടെ കഥയുമായി ഇന്ദ്രൻസിന്റെ 'കായ്‍പോള'

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കായ്‍പോള'. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ജി ഷൈജു ശ്രീകില്‍ ശ്രീനിവാസനുമായി ചേര്‍ന്ന് തിരക്കഥ എഴുതുന്നു. ട്രാവൽ മൂവി ചിത്രമായ 'കായ്‍പോള'യുടെ ഷൂട്ടിംഗ് തുടങ്ങി.

കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ, സാജൽ സുദർശൻ, അഞ്‍ജു കൃഷ്‍ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്സോസിയേറ്റ് ഡയറക്ടർസ് ആസിഫ് കുറ്റിപ്പുറം. ഛായാഗ്രഹണം ഷിജു എം ഭാസ്‍കര്‍. അനില്‍ ബോസാണ് ചിത്രത്തിന്റ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 

സജിമോൻ ആണ് ചിത്രം നിർമിക്കുന്നത്. വി എം ആർ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ: പ്രവീൺ എടവണ്ണപ്പാറ,

ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ. ഇർഷാദ് ചെറുകുന്നാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം. അമീർ, സ്റ്റിൽസ്: അനു പള്ളിച്ചൽ, പിആർഓ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.