ലയാളികളെ ഏറെ ചിരിപ്പിക്കുകയും അതിനെക്കാൾ ഉപരി ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ് അമർ അക്ബർ അന്തോണി. സിനിമ ഇറങ്ങി അഞ്ച് വർഷം പിന്നിടുമ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ, സലിം കുമാർ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് നാദിർഷ, ബാദുഷ
സജിത് രാഘവ് ആർട്ട് ഡയറക്ടറായും  പ്രവർത്തിക്കുന്നു. നവംബർ പത്തിന് ചിത്രീകരണം ആരംഭിക്കും. മനോഹരമായ മറ്റൊരു ചിത്രം കൂടി പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

❤️❤️❤️

Posted by Jayasurya on Friday, 16 October 2020

2015 ഒക്ടോബർ പതിനാറിനാണ് അമർ അക്ബർ അന്തോണി പ്രേക്ഷകരിലേക്ക് എത്തിയത്. ജയസൂര്യയ്ക്കും നമിതയ്ക്കും പുറമേ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കെ.പി.എ.സി ലളിത, ശ്രീരാമൻ, ശശി കലിം​ഗ, സൃന്ദ, ബേബി മീനാക്ഷി, രമേഷ് പിഷാരടി, ബിന്ദു പണിക്കർ, അബു സലീം തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു.