നാഗ ചൈതന്യക്ക് ആശംസകളുമായി ഭാര്യ സാമന്തയും സാമൂഹ്യമാധ്യമത്തില്‍ പ്രതികരണവുമായി എത്തി
മജിലിയുടെ വൻ വിജയത്തിനു ശേഷം നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നാഗ ചൈതന്യ നായകനാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ നാഗ ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കരിയര്‍ ആരംഭിച്ചതുമുതല്‍ ഞാൻ കാത്തിരിക്കുകയായിരുന്നു. ശേഖറിനൊപ്പം ജോലി ചെയ്യാൻ. ഒടുവില്‍ അത് യാഥാര്‍ഥ്യമാകുന്നു. മനോഹരമായ ഒരു പ്രണയകഥയായിരിക്കും. സെപ്‍റ്റംബറില്‍ ഷൂട്ട് തുടങ്ങും- നാഗ ചൈതന്യ പറയുന്നു. നാഗ ചൈതന്യക്ക് ആശംസകളുമായി ഭാര്യ സാമന്തയും സാമൂഹ്യമാധ്യമത്തില്‍ പ്രതികരണവുമായി എത്തി. മജിലിയില്‍ സാമന്തയായിരുന്നു നാഗ ചൈതന്യയുടെ നായിക. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്‍തത്.
