നാഗ ചൈതന്യ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം വെങ്കിമാമയാണ്. ഇപ്പോള്‍ താങ്ക്യു എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നാഗ ചൈതന്യ. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ നായികയായി നാഗ ചൈതന്യ രാകുല്‍ പ്രീത് സിംഗിനെ നിര്‍ദേശിച്ചുവെന്നാണ് പുതിയ വാര്‍ത്ത. നായികയെ കുറിച്ചുള്ള കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. രാകുല്‍ പ്രീത് സിംഗ് ഇപ്പോള്‍ കൃഷിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്.

വിക്രം കെ കുമാറാണ് താങ്ക്യു എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. എസ് തമൻ ആണ് സംഗീത സംവിധായകൻ. മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ മനം എന്ന സിനിമയ്‍ക്ക് വേണ്ടി വിക്രമും നാഗചൈതന്യയും ഒന്നിച്ചിട്ടുണ്ട്.

മനം എന്ന സിനിമയില്‍ നാഗ ചൈതന്യയുടെ ഭാര്യ കൂടിയായ സാമന്തയും അഭിനയിച്ചിരുന്നു.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന മെയ് ഡെ എന്ന സിനിമയിലും രാകുല്‍ പ്രീത് സിംഗ് നായികയാകുന്നുണ്ട്.