മോഹൻലാല്‍ നായകനായി, 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മഹാ സമുദ്രം. ഇപ്പോഴിതാ അതേ പേരില്‍ നാഗ ചൈതന്യ നായകനാകുന്ന തെലുങ്ക് സിനിമ വരുന്നു. മോഹൻലാല്‍ സിനിമയുടെ പേരില്‍ മാത്രമാണ് സാമ്യം. സിനിമയുടെ പ്രമേയം തീര്‍ത്തും വ്യത്യസ്‍തമാണ്.

അജയ് ഭൂപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊലീസ്  ഓഫീസറായിട്ടായിരിക്കും നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.  നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. നാഗ ചൈതന്യയുടെ ഭാര്യ കൂടിയായ സാമന്തയായിരുന്നു ചിത്രത്തില്‍ നായിക. ഭാര്യയും ഭര്‍ത്താവുമായിട്ടായിരുന്നു ഇരുവരും ചിത്രത്തില്‍ അഭിനയിച്ചത്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. വിഷ്‍ണു ശര്‍മ്മയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.  ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.