Asianet News MalayalamAsianet News Malayalam

'നല്ല നിലാവുള്ള രാത്രി', കൗതുകമുണര്‍ത്തി സെക്കന്റ് ലുക്ക് പോസ്റ്റര്‍

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Nalla Nilavulla Rathri film second look poster out through social media hrk
Author
First Published Jun 6, 2023, 7:43 PM IST

'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ മർഫി ദേവസിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് 'നല്ല നിലാവുള്ള രാത്രി'.

ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്യാം ധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്.

'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണിയാണ്. രാജശേഖരൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട്. സംഗീതം കൈലാസ് മേനോൻ ആണ്. ഓഡിയോഗ്രാഫി വിഷ്‍ണു ഗോവിന്ദ്, ആർട്ട് ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, തിരക്കഥ, സംഭാഷണം, മര്‍ഫി ദേവസ്സി, പ്രഫുല്‍ സുരേഷ്, ചീഫ് അസ്സോസിയേറ്റ് ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ, പിആർഒ സീതാലക്ഷ്‍മി എന്നിവരുമാണ് 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios