ഏറ്റവും അടുത്ത സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊണ്ട് നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത ഫോട്ടായാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തില്‍ വൈറല്‍. എന്താണ് ആ  സുഹ്യത്തുക്കൾക്ക്  ഇത്ര പ്രത്യേകത? ആരാണ് അവര്‍? കൂട്ടത്തില്‍ ഒരാൾ നടൻ നാദിര്‍ഷയുടെ മകൾ ആയിഷയാണ്. മറ്റേയാൾ മൊബൈല്‍ കൊണ്ട്  മുഖം മറച്ചിരിക്കുകയാണ്. ഇത് ദിലീപിന്‍റെയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയാണെന്ന് ആരാധകര്‍ പറയുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍എവര്‍ എന്ന അടിക്കുറിപ്പിലാണ് നമിത പോസ്റ്റിട്ടിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Shades 🦋🦋🦋 #bff @aayishanadhirshahh

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on Jul 8, 2019 at 6:59am PDT

നേരത്തെ മീനാക്ഷിയും ആയിഷയും ചേര്‍ന്നവതരിപ്പിച്ച ഡബ്സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്‍റെ  ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഉള്‍പ്പെടുത്തിയായിരുന്നു ഡബ്‍സ്‍മാഷ്. ചെന്നൈയില്‍  എംബിബിഎസ് പഠിക്കുന്ന മീനാക്ഷി  സിനിമയിലേക്ക് വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.