കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം ലോക്ക് ഡൗണിന്റെ വിരസതയകറ്റാൻ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്. നടി നമിതാ പ്രമോദ് പഴയൊരു യാത്രയുടേത് എന്ന് സൂചിപ്പിക്കുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് എന്ന് ടാഗ് ചെയ്‍തിട്ടാണ് നമിതാ പ്രമോദ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  നമിത വേറിട്ട വസ്‍ത്രങ്ങള്‍ ധരിച്ച് എടുത്തതാണ് ഫോട്ടോ. ഫോട്ടോയ്‍ക്ക് നിരവധി ആരാധകര്‍ കമന്റ് ചെയ്‍തിട്ടുണ്ട്. നിങ്ങള്‍ എപ്പോഴും മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന സ്ഥലമുണ്ടെങ്കില്‍ അവിടെയാണ് നിങ്ങളുടെ ഹൃദയം എന്നാണ് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയുടെ ഓര്‍മ്മയാകണം നമിതാ പ്രമോദ് സൂചിപ്പിച്ചിട്ടുണ്ടാകുക.