ചേച്ചിമാരും ചേട്ടൻമാരും കുട്ടികളുമൊക്കെ സ്‍നേഹത്തോടെ വന്നു സംസാരിക്കുകയും ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും നമിതാ പ്രമോദ് പറയുന്നു.

ചില ആരാധകരുടെ സ്‍നേഹപ്രകടത്തില്‍ ചിലപ്പോള്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നടി നമിത പ്രമോദ്. ചേച്ചിമാരും ചേട്ടൻമാരുമൊക്കെ സ്‍നേഹത്തോടെ സംസാരിക്കാറുണ്ട്. എന്നാല്‍ ചില ചെക്കൻമാര്‍ തോളിലൊക്കെ കൈവയ്‍ക്കാൻ നോക്കുന്നത് എനിക്ക് ഇഷ്‍ടമല്ല. അതില്‍ അസ്വസ്‍ഥത തോന്നുമെന്നും നമിത പ്രമോദ് പറയുന്നു. സ്‍നേഹം ഉള്ളതുകൊണ്ടാകും ആരാധകര്‍ ഫോട്ടോയെടുക്കാൻ വരുന്നതെന്നും നമിതാ പ്രമോദ് പറയുന്നു.

ആരാധകരുടെ സ്‍നേഹപ്രകടനം ചിലപ്പോള്‍ പ്രശ്‍നമാകാറുണ്ട്. സ്‍നേഹം കൊണ്ടാകും ആരാധകര്‍ ഫോട്ടോകള്‍ എടുക്കാൻ വരുന്നത്. എന്നാല്‍ ചില ചെക്കൻമാര്‍ ഫോട്ടോ എടുക്കുമ്പോള്‍ തോളില്‍ കൈവെയ്‍ക്കാൻ നോക്കും. അപരിചിതരായ ആള്‍ക്കാരാണ്. അസ്വസ്‍ഥത തോന്നും. എനിക്ക് അത് ഇഷ്‍ടമല്ല. എന്നാല്‍ ചേച്ചിമാരും ചേട്ടൻമാരും കുട്ടികളുമൊക്കെ സ്‍നേഹത്തോടെ വന്നു സംസാരിക്കുകയും ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും നമിതാ പ്രമോദ് പറയുന്നു.