ഒറ്റപ്പാട്ടിലൂടെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് നഞ്ചമ്മ. അയ്യപ്പനും കോശിയും എന്ന സിനിമയിലെ 'കലക്കാത്ത' എന്ന ഗാനമാണ് നഞ്ചമ്മയെ  ഹിറ്റാക്കിയത്. ഇപോഴും സിനിമയിലെ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. ഇതാ പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മറ്റൊരു ഹിറ്റ് ഗാനവുമായി നഞ്ചമ്മ എത്തിയിരിക്കുന്നു. നഞ്ചമ്മയുടെ പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗാനം രചിച്ച ബിജു കെ ടിക്കൊപ്പമാണ് നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്.

നാടൻ പാട്ടിന്റെ രീതിയില്‍ തന്നെയാണ് ‘എടമുറുകണ് മദ്ദളം കൊട്ടണ്’ എന്ന ഗാനം. രാജുവേട്ടാ എന്ന് സ്‍നേഹപൂര്‍വമായി അഭിസംബോധന ചെയ്‍താണ് നഞ്ചിയമ്മ പാട്ടു പാടിയിരിക്കുന്നത്. സജിത് ശങ്കര്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രവീണ് പി കെ ആണ് ചിത്രീകരണവും എഡിറ്റിംഗ് നിര്‍വഹിച്ചത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. അട്ടപ്പാടിയിലെ കാഴ്‍ചകളും ഗാനത്തിന്റെ വീഡിയോയിലുണ്ട്.

സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലും തന്റെ വരികളായിരുന്നു നഞ്ചിയമ്മ പാടിയത്.

ഇപ്പോള്‍ പൃഥ്വിരാജിന് ജന്മദിനത്തില്‍ പാടിയ പാട്ടിലൂടെ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കുകയാണ് നഞ്ചമ്മ.