Asianet News MalayalamAsianet News Malayalam

ലിയോയ്‍ക്ക് ഭീഷണിയാകുമോ?, ഭഗവന്ത് കേസരിയുടെ ആദ്യ റിവ്യു, വിജയ്‍‍യെ തടയാൻ ബാലയ്യ

ബാലയ്യ നായകനാകുന്ന ഭഗവന്ത് കേസരിയുടെ ആദ്യ റിവ്യു പുറത്ത്.

Nandamuri Balakrishna Bhagavanth Kesari first review out hrk
Author
First Published Oct 17, 2023, 10:33 AM IST

രാജ്യമെങ്ങും ലിയോയുടെ ആവേശം അലയടിക്കുകയാണ്. റിലീസിനു മുന്നേ വിജയ്‍യുടെ ലിയോ കളക്ഷൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു. വൻ ഹൈപ്പിലാണ് ലിയോ എത്തുന്നത്. എന്നാല്‍ തെലുങ്കില്‍ നിന്നുള്ള ഭഗവന്ത് കേസരി സിനിമ ലിയോയുടെ മുന്നേറ്റത്തിന് ചിലപ്പോള്‍ ഭീഷണിയായിരിക്കുമെന്ന് ചിത്രത്തിന്റെ പ്രത്യേക ഷോ കണ്ടവരും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്‍ണയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. ഭഗവന്ത് കേസരിയുടെയും റിലീസ് ഒക്ടോബര്‍ 19നാണ്. വലിയ പ്രതീക്ഷകളാണ് നന്ദമൂരി ബാലകൃഷ്‍ണയുടെ ചിത്രമായ ഭഗവന്ത് കേസരിയിലുള്ളത്. സംവിധാനം അനില്‍ രവിപുഡിയാണ്.

വലിയ പ്രചാരണങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ഷോ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമോഷൻ ഭഗവന്ത് കേസരിില്‍ വര്‍ക്കായിരിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബാലയ്യ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമായതിനാല്‍ ഭഗവന്ത് കേസരിയില്‍ നായകന്റെ പ്രഭാവലയവും പ്രധാന ആകര്‍ഷണമായി. എസ് എസ് തമന്റെ പശ്ചാത്തല സംഗീതവും ഭഗവന്ത് കേസരിയെ ആവേശത്തിലാകും എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം മികച്ച ഒന്നാണ് എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സി രാമപ്രസാദാണ്. നന്ദമുരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രമായ ഭഗവന്ത് കേസരിയില്‍ കാജല്‍ അഗര്‍വാള്‍ ശ്രീലീല, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഭഗവന്ത് കേസരി എന്ന പുതിയ ചിത്രത്തിലേതായി പുറത്തുവിട്ട ഗണേഷ് ആന്തം  വലിയ ഹിറ്റായി മാറിയിട്ടുണ്ട്. 164 മിനിറ്റാണ് നന്ദാമുരി ബാലകൃഷ്‍ണ ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. സാബു ഗരപതിയും ഹരീഷ് പെഡ്ഡിയും ചിത്രം നിര്‍മിക്കുന്നതും വലിയ ക്യാൻവാസിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: ബാഷയുടെ റീമേക്കില്‍ അജിത്തോ വിജയ്‍യോ, സംവിധായകന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios