വിജയ് ജാഗ്രതൈ, ബാലയ്യയും നേടിയത് കോടികള്‍, ലിയോയോട് ഏറ്റുമുട്ടാൻ ഭഗവന്ത് കേസരി
റിലീസിനു മുന്നേ ഭഗവന്ത് കേസരിയും കോടികള്‍ നേടി.

തെലുങ്കിന്റെ ബാലയ്യ ആരാധകര്‍ക്ക് ആവേശമാണ്. സമീപകാലത്ത് ബാലയ്യ നായകനായി എത്തിയ ചിത്രങ്ങള്‍ വൻ ഹിറ്റായിരുന്നു. നന്ദമൂരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രം ഭഗവന്ത് കേസരിയിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. സംവിധായകൻ അനില്‍ രവിപുഡിയുടെ പുതിയ ചിത്രത്തില്‍ നന്ദമുരി ബാലകൃഷ്‍ൻ നായകനായി എത്തുമ്പോള്‍ ഭഗവന്ത് കേസരിയുടെ പ്രീ റിലീസ് ബിസിനസ് കണക്കുകള്‍ വിജയ പ്രതീക്ഷകള്‍ നല്‍കുന്നതുമാണ്.
അഖണ്ഡയ്ക്കും വീര സിംഹ റെഡ്ഡിക്കും ശേഷം ഭഗവന്ത് കേസരിയും ബാലയ്യയുടേതായി വൻ ഹിറ്റാകും എന്നാണ് പ്രീ റിലീസ് ബിസിനസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 59.25 കോടി ഭഗവന്ത് കേസരി നേടിയിരിക്കുകയാണ്. വിദേശത്ത് നേടിയത് ആറ് കോടിയാണ്. ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്നായി 4.5 കോടിയും നേടിയപ്പോള്‍ ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ പ്രീ റിലീസ് ബിസിനസ് 69.75 കോടി ആയിരിക്കുകയാണ്.
വലിയ പ്രചാരണങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ഷോ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമോഷൻ ഭഗവന്ത് കേസരിില്‍ വര്‍ക്കായിരിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബാലയ്യ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമായതിനാല്‍ ഭഗവന്ത് കേസരിയില്‍ നായകന്റെ പ്രഭാവലയവും പ്രധാന ആകര്‍ഷണമായി. എസ് എസ് തമന്റെ പശ്ചാത്തല സംഗീതവും ഭഗവന്ത് കേസരിയെ ആവേശത്തിലാകും എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം മികച്ച ഒന്നാണ് എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സി രാമപ്രസാദാണ്. നന്ദമുരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രമായ ഭഗവന്ത് കേസരിയില്‍ കാജല്‍ അഗര്‍വാള്‍ ശ്രീലീല, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഭഗവന്ത് കേസരി എന്ന പുതിയ ചിത്രത്തിലേതായി പുറത്തുവിട്ട ഗണേഷ് ആന്തം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. 164 മിനിറ്റാണ് നന്ദാമുരി ബാലകൃഷ്‍ണ ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. സാബു ഗരപതിയും ഹരീഷ് പെഡ്ഡിയും ചിത്രം നിര്‍മിക്കുന്നതും വലിയ ക്യാൻവാസിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Read More: ബാഷയുടെ റീമേക്കില്‍ അജിത്തോ വിജയ്‍യോ, സംവിധായകന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക