Asianet News MalayalamAsianet News Malayalam

നസീറുദ്ദിൻ ഷാ ആശുപത്രി വിട്ട് വീട്ടില്‍ എത്തി, ഫോട്ടോ പങ്കുവെച്ച് മകൻ വിവാൻ ഷാ

നസീറുദ്ദിൻ ഷാ അസുഖം ഭേദമായി ആശുപത്രി വിട്ട കാര്യം മകൻ വിവാൻ ഷായാണ് അറിയിച്ചത്.

Nasirudin Shah Discharged From The Hospital Son Vivaan Shares Picture From Home
Author
Kochi, First Published Jul 8, 2021, 1:10 PM IST

നടൻ നസീറുദ്ദിൻ ഷാ ആശുപത്രി വിട്ടു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു നസീറുദ്ദിൻ ഷാ ചികിത്സയില്‍ കഴിഞ്ഞത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നസീറുദ്ദിൻ ഷാ ആശുപത്രി വിട്ട കാര്യം മകൻ വിവാൻ ഷായാണ്  കഴിഞ്ഞ ദിവസം അറിയിച്ചത്.

നസീറുദ്ദീൻ ഷായുടെ വീട്ടില്‍ നിന്നുള്ള ഫോട്ടോയാണ് വിവാൻ ഷാ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ തിരിച്ചെത്തിയെന്നും എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് നസീറുദ്ദിൻ ഷായ്‍ക്ക് ആശംസകള്‍ നേരുന്നത്. ആരോഗ്യവനായിരിക്കട്ടെയെന്ന് എല്ലാവരും ആശംസിക്കുന്നു.


മക്‍ബൂല്‍, ജാനെ ഭി ദു യാരോ, മസൂം, നിശാന്ത് തുടങ്ങിയവയാണ് നസീറുദ്ദിൻ ഷായുടെ പ്രധാന സിനിമകള്‍.

രാജ്യം പദ്‍മഭൂഷണ്‍ നല്‍കി നസീറുദ്ദിൻ ഷായെ ആദരിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios