ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രൊമോഷണല്‍ പരിപാടി

മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ മുന്‍പ് എന്നത്തേക്കാള്‍ ആരാധകരുണ്ട് ഇപ്പോള്‍. ഒടിടിയാണ് അതിന് പ്രധാന കാരണം. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും അടക്കമുള്ള ചിത്രങ്ങളുടെ തമിഴ്നാട്ടിലെ തിയറ്റര്‍ പ്രതികരണവും ഇതിന് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ പുതിയ മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടിലെ റിലീസിനെ ഏറെ പ്രാധാന്യത്തോടെയാണ് ഇപ്പോള്‍ കാണുന്നത്. നസ്‍ലെന്‍ നായകനാവുന്ന ഖാലിദ് റഹ്‍മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷനായി അണിയറക്കാര്‍ ചെന്നൈയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ പരിപാടി നടന്നിരുന്നു. അതില്‍ സംസാരിക്കവെ തെലുങ്ക് പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന നസ്‍സെന്‍റെ വീഡിയോ ആണ് വൈറല്‍ ആവുന്നത്. പരിപാടിയില്‍ സംസാരിക്കവെ ഇവിടെ തെലുങ്ക് പ്രേക്ഷകര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് നസ്‍ലെന്‍. ഉണ്ടെന്ന് സൂചിപ്പിച്ചുള്ള ആരവം എത്തുമ്പോള്‍ എല്ലാം നമ്മുടെ ആളുകള്‍ തന്നെയാണെന്ന് പറയുകയാണ് നസ്‍ലെന്‍. ഒപ്പം കൈ ഉയര്‍ത്തി ജയ് ബാലയ്യ എന്ന് പറയുകയും ചെയ്യുന്നു. 

Scroll to load tweet…

മലയാളികള്‍ക്കിടയില്‍ ഈ വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ബാലയ്യയുടെ തെലുങ്ക് ആരാധകരും ഇത് സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഷെയര്‍ ചെയ്യുന്നുണ്ട്. ആലപ്പുഴ ജിംഖാനയെക്കുറിച്ച് തെലുങ്ക് പ്രേക്ഷകര്‍ കൂടി ശ്രദ്ധിക്കാന്‍ ഇടയാക്കും ഈ വീഡിയോ. 

Scroll to load tweet…

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ALSO READ : ഒരു കേക്ക് പറഞ്ഞ കഥ; 'കേക്ക് സ്റ്റോറി' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം