Asianet News MalayalamAsianet News Malayalam

ഏത് സിനിമ കാണാനും 99 രൂപ ടിക്കറ്റ്, ഓഫര്‍ ഈ ദിവസത്തേക്ക് മാത്രം; വീണ്ടും ദേശീയ സിനിമാദിനം

മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള തിയറ്ററുകളിലാണ് ഓഫര്‍

national cinema day 2023 every movie ticket for 99 rupees in more than 4000 screens in india nsn
Author
First Published Sep 21, 2023, 2:13 PM IST | Last Updated Sep 21, 2023, 2:13 PM IST

സിനിമാ ടിക്കറ്റ് നിരക്കില്‍ സമീപകാലത്ത് വലിയ വര്‍ധനവാണ് വന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ ഈടാക്കുന്ന തുക കൂടി ചേര്‍ത്താല്‍ കുടുംബമൊന്നിച്ച് സിനിമ കാണാന്‍ തിയറ്ററുകളിലെത്തുക എന്നത് സാധാരണക്കാരന്‍റെ കൈ പൊള്ളിക്കുന്ന പരിപാടിയാണ്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന്‍ കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരില്‍ ഈ വര്‍ഷവും ആ ഓഫര്‍ വരുന്നുണ്ട്.

ഇത് പ്രകാരം വരുന്ന ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക. ചലച്ചിത്രവ്യവസായത്തിന് ഉണര്‍വ്വ് പകരുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള ദേശീയ ചലച്ചിത്രദിനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് ഒറ്റ ദിവസം വിറ്റുപോയത്. ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇതിന്‍റെ പ്രയോക്താക്കള്‍.

അതേസമയം ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം മികച്ച നിലയിലാണ് ഇപ്പോള്‍. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് വന്‍ വിജയചിത്രങ്ങള്‍ വന്ന ഓഗസ്റ്റ് മാസം റെക്കോര്‍ഡ് കളക്ഷനാണ് തിയറ്ററുകളില്‍ എത്തിയത്. ഇത്തവണത്തെ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ രാജ്യത്തെ തിയറ്ററുകളില്‍ നിന്ന് വന്ന കളക്ഷന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യ ആയിരുന്നു. ജയിലര്‍, ഗദര്‍ 2, ഒഎംജി 2, ഭോല ശങ്കര്‍ എന്നിവ ചേര്‍ന്ന് സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ നേടിയത് 390 കോടി ആയിരുന്നു.

ALSO READ : 'ബജറ്റ് 5 ലക്ഷം, ഇത് പാന്‍ കോഴിക്കോട് ചിത്രം'; സന്തോഷ് പണ്ഡിറ്റിന്‍റെ 'ആതിരയുടെ മകള്‍ അഞ്ജലി' ഇന്ന് മുതല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios