ഒക്ടോബർ 13, അതായത് നാളെ കണ്ണൂർ സ്ക്വാഡ് കാണുന്നവർക്ക് വെറും 99 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.

ലിയ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ഒരു സിനിമ തിയറ്ററിൽ എത്തുന്നത്. തിയറ്ററിൽ എത്തിയാൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അതിലും വലിയ കടമ്പയാണ്. ഈ ഘട്ടം വിജയിച്ചു കഴിഞ്ഞാൽ ഒരു സിനിമയുടെ ഭാവി എന്ത് എന്ന് കൃത്യമായ ധാരണ ലഭിക്കും. അത്തരത്തിൽ വലിയ ബഹളങ്ങളൊന്നും ഇല്ലാതെ എത്തി, മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം വിജയം കെയ്തിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമാസ്വാദകർക്ക് വലിയൊരു അവസരമൊരുക്കുക ആണ് ടീം 'കണ്ണൂർ സ്ക്വാഡ്'.

ഒക്ടോബർ 13, അതായത് നാളെ കണ്ണൂർ സ്ക്വാഡ് കാണുന്നവർക്ക് വെറും 99 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും !. ദേശീയ സിനിമാദിനത്തോട് അനുബന്ധിച്ചാണ് ഈ സുവർണാവസരം പ്രേക്ഷകർക്ക് സിനിമാക്കാൻ നൽകിയിരിക്കുന്നത്. നാളത്തെ എല്ലാ ഷോകളിലും 99 രൂപയ്ക്ക് തന്നെ ടിക്കറ്റ് ലഭിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമ കാണാത്തവർക്ക് കാണാനും, കണ്ടവർക്ക് ഒന്നു കൂടി കാണാനും വലിയൊരു അവസരമാണിത്. 

സെപ്റ്റംബര്‍ 28ന് ആയിരുന്നു കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ എത്തിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം റോണി, അസീസ്‍ നെടുമങ്ങാട്, ശബരീഷ് വര്‍മ്മ, മനോജ് കെ യു, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം തിയറ്ററില്‍ എത്തിച്ചത് ദുല്‍ഖറിന്‍റെ നേതൃത്വത്തില്‍ ഉള്ള വേഫെറര്‍ ഫിലിംസ് ആണ്. ആദ്യദിനം മുതല്‍ ബോക്സ് ഓഫീസ് വേട്ട തുടര്‍ന്ന ചിത്രം 50 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. 

ഒന്നാമൻ ആ ചിത്രം, 'റോഷാക്കി'നെ മറികടന്ന് 'കണ്ണൂർ സ്ക്വാഡ്'; വിദേശമാർക്കറ്റിലെ മമ്മൂട്ടി തരം​ഗം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..