ഫീച്ചർ വിഭാഗത്തിൽ മാത്രം മലയാളത്തിന് എട്ട് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ ലഭിച്ചത്. അന്തരിച്ച സച്ചിക്ക് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം അതുല്യ കലാകാരനുള്ള നാടിന്‍റെ ആദരമായി.

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളി തിളക്കം. പത്തിലേറെ മലയാളികൾ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും നേടിയപ്പോള്‍ 'സൂരരൈ പൊട്രു' എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളത്തിന്‍റെ പ്രിയ നായിക അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. സൂര്യയ്ക്കൊപ്പം മത്സരിച്ച് അഭിനയിച്ച അപർണ ബാലമുരളിക്ക് കരിയറിന്‍റെ തുടക്കത്തിൽ തന്നെ ലഭിച്ച പൊൻതൂവലാണ് ദേശീയ പുരസ്‌കാരം. 

ഫീച്ചർ വിഭാഗത്തിൽ മാത്രം മലയാളത്തിന് എട്ട് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ ലഭിച്ചത്. അന്തരിച്ച സച്ചിക്ക് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം അതുല്യ കലാകാരനുള്ള നാടിന്‍റെ ആദരമായി. ദേശീയ പുരസ്‌കാരത്തിൽ മലയാളത്തിന്‍റെ അഭിമാനമായി തിളങ്ങിയത് അയ്യപ്പനും കോശിയുമാണ്. മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിനാണ്. സിനിമക്കും ബിജു മേനോനും എല്ലാം അവാർഡ് കിട്ടുമ്പോൾ ആദരിക്കപ്പെടുന്നത് അകലത്തിൽ വിട വാങ്ങിയ ചിത്രത്തിന്റെ അമരക്കാരൻ സച്ചി കൂടിയാണ്.

പ്രസന്ന സത്യനാഥ് ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിലും മലയാളികൾ തിളങ്ങി. നന്ദൻ സംവിധാനം ചഡയത് ഡ്രീമിങ് ഓഫ് വർഡ്‌സ് മികച്ച വിദ്യാഭ്യാസ ചിത്രം. മികച്ച നടനുള്ള പുരസ്കാരത്തിനായി മലയാളി നടൻമാരായ ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ അവസാന റൗണ്ട് വരെ പരിഗണിക്കപ്പെട്ടിരുന്നു എന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു. 

Also Read:ഭാര്‍ഗവിയെ അനശ്വരമാക്കിയ അപർണ; 'ബൊമ്മി'ക്ക് പത്തരമാറ്റ് തിളക്കം

മലയാളിത്തിലെ മറ്റ് പുരസ്കാര നേട്ടങ്ങള്‍

ഓടിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ കപ്പേള എന്ന സിനിമയിലെ കലാ സംവിധാനത്തിനാണ് അനീസ് നാടോടിക്ക് പുരസ്കാരം
സംഘട്ടനം: മാഫിയ ശശി, രാജശേഖർ , സുപ്രിം സുന്ദർ ( അയ്യപ്പനും കോശിയും)
സിനിമയെ കുറിച്ചുള്ള പുസ്തകം : അനൂപ് രാമകൃഷ്ണൻ ( എം ടി അനുഭവങ്ങൾ- പുസ്തകം)
സംവിധാനം ( നോണ്‍ ഫീച്ചര്‍): ആര്‍ വി രമണി (ചിത്രം ‘ഓ ദാറ്റ്സ് ഭാനു’)
മികച്ച ഛായാഗ്രഹണം : നിഖിൽ എസ് പ്രവീണ്‍ ( ചിത്രം ശബ്ദിക്കുന്ന കലപ്പ)
മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്‍ ( റാപ്‌സഡി ഓഫ് റെയിൻ)

 മലയാളത്തിന്‍റെ അഭിമാനമായി അയ്യപ്പനും കോശിയും

പ്രതിഭകളുടെ അസാധാരണ പോരാട്ടമായിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലേത്. രണ്ട് പേരുടെ പക 'താഴ്വാരം' സിനിമയ്ക്ക് ശേഷം തീവ്രമായി കാണിച്ച ചിത്രം. താന്തോന്നിയായ കോശിയെ ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ വരിഞ്ഞു മുറുക്കുന്ന പൊലീസുകാരൻ അയ്യപ്പൻ നായർ ബിജു മേനോന്‍റെ കറിയർ ബ്രേക്ക് നല്‍കിയ വേഷമാണ്.

Also Read:അഭിമാനമായി 'അയ്യപ്പനും കോശിയും', ഓര്‍മകളില്‍ നിറഞ്ഞ് സച്ചി

വീട്ടാൻ ഉള്ളതാണ് പക എന്ന് കാണിച്ച ചിത്രം 2020 ൽ സംസ്ഥാനത്ത് നേടിയത് മികച്ച ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമക്കുള്ള പുരസ്ക്കാരമാണ്. അന്ന് സ്പെഷ്യൽ ജ്യൂറി അവാർഡ് നേടിയ നാഞ്ചിയമ്മ ഇപ്പോൾ ദേശീയ തലത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. ഹിറ്റ് തിരക്കഥ കൃത്തിൽ നിന്നും കരുത്തുറ്റ സംവിധായകനിലേക്കുള്ള സച്ചിയുടെ മാറ്റം ഉറപ്പിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. നിറഞ്ഞ കയ്യടി നേടി സിനിമ മുന്നേറുന്നതിനിടെ വിട വാങ്ങിയ സച്ചിക്കുള്ള ഒടുവിലത്തെ ആദരം കൂടിയാണ് ദേശീയ പുരസ്ക്കാരം.