'നാനേ സിവൻ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവാകർ ആണ്.

ർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സീസോ'. ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഗുണ സുബ്രഹ്മണ്യത്തിൻ്റെ വരികൾക്ക് എസ്. ചരൻ കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്.

'നാനേ സിവൻ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവാകർ ആണ്. തീർത്തും ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് ചിത്രത്തിലെ നായിക.

തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജനുവരി 3ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴൈല്ഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു. 

ഇനി നാല് ദിനം മാത്രം, 'സംവിധാനം മോഹൻലാൽ' സ്ക്രീനിൽ തെളിയും; ബറോസ് പുത്തൻ ​ഗാനമെത്തി

Naane Sivan - Lyrical Video | Nishanth Russo, Padine Kumar | Diwakar | Charan Kumar

എഡിറ്റർ: വിൽസി ജെ ശശി, ഡി.ഓ.പി: മണിവണ്ണൻ & പെരുമാൾ, കോ.ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ, ആർട്ട്: സോളൈ അൻപ്, മേക്കപ്പ്: രാമ ചരൺ, കോസ്റ്യൂംസ്: വി. മുത്തു, കോറിയോഗ്രാഫി: ഹാപ്പിസൺ ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടീ.രാജൻ, സ്റ്റിൽസ്: മണികണ്ഠൻ,പി.ആർ.ഓ: ജെ.കാർത്തിക് (തമിഴ്), പി.ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ അപ്ഡേറ്റുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..